പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇനി എല്ലാവരും സ്റ്റാറ്റസ് കാണണ്ട, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

 


                                       

                                                                     

ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമായി നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാന്‍ സാധിക്കുന്ന 'ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റാണ്' പുതിയ ഫീച്ചര്‍. ഫീച്ചര്‍ ആദ്യം ചില ആന്‍ഡ്രോയിഡ്, ഐഫോണ്‍ ബീറ്റാ ടെസ്റ്റര്‍മാരിലേക്കും വ്യാപിപ്പിക്കും.

ഫീച്ചറിനായി സ്റ്റാറ്റസ് സ്‌ക്രീനില്‍ ക്ലോസ് ഫ്രണ്ട്സ് ക്രിയേറ്റ് ചെയ്യുക. ആന്‍ഡ്രോയിഡിലെയും ഐഫോണിലെയും ചില ബീറ്റാ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്ന് തന്നെ ഒരു ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും.

ഇതിനായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം സ്വകാര്യതാ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് മാത്രമേ ആ അപ്ഡേറ്റുകള്‍ കാണാനാകൂ, നിങ്ങളുടെ ലിസ്റ്റില്‍ നിന്ന് അവ ചേര്‍ത്താലും നീക്കം ചെയ്താലും വാട്‌സ്ആപ്പ് ആരെയും അറിയിക്കില്ല.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.