ഉപയോക്താക്കൾക്ക് സ്വന്തം ഫോൺ നമ്പറിന് പകരം ഒരു പ്രത്യേക യൂസർനെയിം പങ്കുവെച്ച് മറ്റുള്ളവരിൽ നിന്ന് മെസേജുകൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഇതുവരെ വാട്സ്ആപ്പിൽ ഒരാളുമായി ബന്ധപ്പെടാൻ ഫോൺ നമ്പർ കൈമാറേണ്ടത് നിർബന്ധമായിരുന്നു.
ഫോൺ നമ്പർ ഇനി രഹസ്യമായി സൂക്ഷിക്കാം.
ബിസിനസ് ആവശ്യങ്ങൾക്കും ഗ്രൂപ്പുകളിലും മറ്റും വ്യക്തിപരമായ നമ്പർ അപരിചിതർക്ക് നൽകേണ്ടി വരുന്നത് വലിയൊരു സുരക്ഷാ പ്രശ്നമായിരുന്നു.
എന്നാൽ പുതിയ അപ്ഡേറ്റോടെ ഈ പ്രശ്നത്തിന് പൂർണ്ണ പരിഹാരമാകും. യൂസർനെയിം വഴി ഒരാളെ കണ്ടെത്തി പുതിയ ചാറ്റ് ആരംഭിക്കുമ്പോൾ അവരുടെ മൊബൈൽ നമ്പർ ദൃശ്യമാകില്ല. പകരം അവർ തിരഞ്ഞെടുക്കുന്ന യൂസർനെയിം മാത്രമേ കാണാൻ സാധിക്കൂ.
അതേ സമയംവാട്സ്ആപ്പ് യൂസർനെയിം സംവിധാനം നിർബന്ധിതമല്ല. നിലവിലുള്ള രീതിയിൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് തടസമുണ്ടാകില്ല. പൂർണ്ണമായും ഉപയോക്താക്കളുടെ താല്പര്യപ്രകാരം മാത്രം സജ്ജമാക്കാവുന്ന ഒപ്ഷണൽ ഫീച്ചറാണിത്.

