പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റെക്കോഡ് വിൽപ്പന: വിഷു ബമ്പർ നറുക്കെടുപ്പ് നാളെ

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ടിക്കറ്റ് വിൽപനയിൽ റെക്കോഡ് നേട്ടം. ശനിയാഴ്ച‌ നറുക്കെടുപ്പ് നടക്കാനിരിക്കെ, ആകെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റിൽ 44,61,670 ടിക്കറ്റും വിറ്റു.

കഴിഞ്ഞ വർഷം 42,87,350 ടിക്കറ്റാണ് വിറ്റത്. 11,55,210 ടിക്കറ്റ് വിറ്റഴിച്ച പാലക്കാടാണ് വിൽപനയിൽ ഒന്നാമത്. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബമ്പറിന്റെ (ബി ആർ 109) നറുക്കെടുപ്പ് ശനി പകൽ രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.

300 രൂപ വിലയുള്ള ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമെ ഒരു കോടി രൂപ വിതം ആറ് പേർക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം, 5 ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്ക് ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വിതം രൂപയും സമ്മാനങ്ങളുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.