പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാമ്പു കടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു

 


കൊച്ചി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ, അരൂർ സ്വദേശിനി നെന്മാറ ചക്കാത്തറയിൽ രാജേശ്വരി എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും പ്രായം 13 വയസ്സാണ്.നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു അരൂർ സ്വദേശിനി നിയ ലെനിൻ. ഈ മാസം ആറാം തീയതിയാണ് നിയയ്ക്ക് പാമ്പു കടിയേറ്റത്.

തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞ നിയ ലെനിൻ, ഇന്ന് രാവിലെ 7.30 ഓടെയാണ് മരിച്ചത്. നെന്മാറ സ്വദേശിനിയായ രാജേശ്വരിക്ക് രണ്ടാഴ്ച മുമ്പാണ് പാമ്പുകടിയേറ്റത്. വീട്ടിൽ വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേൽക്കുന്നത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.