പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പുലിപ്പല്ല് കേസ്: റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

 



പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കൊല്‍ക്കത്തയിലെ സുവോളിജിക്കല്‍ ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് പുലിപ്പല്ല് കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിന് കേസ് കൈമാറുകയായിരുന്നു. വനംവകുപ്പിന്റെ പരിശോധനയില്‍ മാലയിലുണ്ടായിരുന്നത് പുല്ലിപ്പല്ലാണെന്ന് വ്യക്തമായി. തുടര്‍ന്ന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ വേടന് പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

നിലവിലെ തെളിവുകള്‍ അനുസരിച്ച് വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. വേടന്‍ പുലിയെ വേട്ടയാടിയതായി വനംവകുപ്പിന് പരാതിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.