പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾ മരിച്ചു

 


എറണാകുളം: കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർഥികൾ മരിച്ചു.വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ വിദ്യാർഥികളാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി ഹരീഷ്, തിരുവല്ല സ്വദേശി ബിയോൺ, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അവധി ദിവസം ഒൻപത് പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘം വടാട്ടുപാറ പലവൻപടി പുഴയിൽ എത്തിയതായിരുന്നു.

ഒൻപത് പേരും പുഴയിൽ ഇറങ്ങി. ഇവരിൽ ഒരാളെ ആദ്യം കാണാതായി. ശേഷം അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റ് രണ്ട് വിദ്യാർഥികൾ ശ്രമിക്കുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ വിദ്യാർഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.