രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നും അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയുടെ മറുപടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു മറുപടി
ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയില്‍ വര്‍ധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളര്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളര്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകള്‍ അടക്കം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണം. ചരക്കുനീക്കത്തിനായി റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണം. 'വര്‍ക്ക് ഫ്രം ഹോം' സംവിധാനവും ഓണ്‍ലൈന്‍ ക്ലാസുകളും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം. അത്യാവശ്യമില്ലാത്ത വിദേശയാത്ര ഒഴിവാക്കണമെന്നും പ്രധാനമന്ത്രി.
ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പരാജയത്തിന്റെ തെളിവ് എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

