പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാടായി പാറയിൽ ബാക്കിയായ മഞ്ഞ കുറ്റികൾ പിഴുത് മാറ്റി

 


  പിണറായി സർക്കാർ പ്രഖ്യാപിച്ച കെ.റെയിൽ സിൽവർ ലൈൻ പദ്ധതിഉപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് തുടർന്നു്, ട്രാക്കിന്റെ സർവ്വെ അലൈൻമെന്റ് നടത്തി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ സംസ്ഥാന വ്യാപകമായി പിഴുത് മാറ്റാൻ സംസ്ഥാന സിൽവർ ലൈൻ വിരുദ്ധ സമിതി തീരുമാനിച്ചിട്ടുണ്ട്.അതിൻറെ ഭാഗമായി കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ സമരകാലത്ത് തന്നെ കുറ്റികൾ പിഴുത് മാറ്റിയതിന്ന് ശേഷം ബാക്കിയായവ സമരസമിതി പ്രവർത്തകർകർ ഇന്ന് നീക്കം ചെയ്തു.

 സിൽവർ ലൈൻ വിരുദ്ധ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ എ.പി.ബദറുദ്ദീന്റെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ ഒത്തുകൂടി പഴയങ്ങാടി ടൗണിന് അടുത്തുള്ള  മാടായിപള്ളി ശ്മശാന പറമ്പിൽ 2002 നവംബർ മാസം സ്ഥാപിച്ച കുറ്റികളാണ് ഇന്ന് പിഴുത് മാറ്റിയത്.മറ്റു സ്ഥലങ്ങളിലുള്ളവ രണ്ടു ദിവസത്തിനുള്ളിൽ തന്നെ നീക്കം ചെയ്യുമെന്ന് സംസ്ഥാന സമിതി അംഗം ശ്രീ. കെപി. ചന്ദ്രാംഗദൻ അറിയിച്ചു. മാടായിപ്പാറയിൽ രണ്ടര കിലോമീറ്റർ നീളത്തിലും 25 മീറ്റർ ആഴത്തിലും ഗർത്തമുണ്ടാക്കി അതിനടിയിൽ കൂടെ സിൽവർ ലൈൻ ട്രാക്ക് നിർമ്മിക്കുന്നതിൻ്റെ  ഭാഗമായിട്ടാണ് അതിരടയാളമെന്ന നിലയിൽ കുറ്റികൾ സ്ഥാപിച്ചത്. സമരകാലത്ത് 2023 ആഗസ്ത് മാസം തന്നെകുറെയെണ്ണം നീക്കം ചെയ്തു പ്രതീകാത്മകമായി റീത്ത് വെച്ചിരുന്നു.

ചടങ്ങിൽ കെ.പി. ചന്ദ്രാംഗദൻ അദ്ധ്യക്ഷനായി. എ. വി രാജേന്ദ്രൻ ,പട്ടേരി രാമചന്ദ്രങ്ങൾ ,വി. വി .ചന്ദ്രൻ ,പാറയിൽ കൃഷ്ണൻ, ബി.സൽമ എന്നിവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.