പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad
Posts

അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

 



കാഞ്ഞങ്ങാട്:പാണത്തൂർ ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്ററാ(56) ണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. പറമ്പിൽ ജോലിക്കെത്തിയവർക്കൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നൽ കുത്തേറ്റത്. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഗുരുരാവസ്ഥയിൽ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ജോലിക്കെത്തിയ നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു . ഇവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ആരുടെയും നില ഗുരുതരമല്ല. ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വിജയൻ മാസ്റ്റർ ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കേയാണ് സംഭവം. രാജപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.