പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

 


തളിപ്പറമ്പ്: കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

ശ്രീകണ്ഠാപുരം വാസുപീടിക കല്ലാരിയില്‍ വീട്ടില്‍ മധു(60) ഭാര്യ സാവിത്രി(50)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

കിണറില്‍ വീണ സാവിത്രിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ മധു തിരിച്ച് കയറാനാവാതെ കിണറില്‍ അകപ്പെടുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.രതീഷ്, ഫയര്‍മാന്‍മാരായ അനീഷ്, സിനീഷ്, വിപിന്‍, ഷജില്‍കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

അഗ്നിശമനസനേയുടെ ആംബുലന്‍സില്‍ ഇരുവരേയും ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.