കാസർകോട് ജില്ലയിലെ ഹൈസ്കൂള്‍ അധ്യാപകർക്ക് ജോലിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാൻ പാടില്ലെന്നും പ്രധാന അധ്യാപകൻ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്കൂളില്‍ അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.
⭕⭕⭕⭕⭕⭕
🪀 *പ്രാദേശിക വാർത്തകൾ തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻
https://chat.whatsapp.com/EtQv9lB8mtB3Zpr8UoJHLO?mode=gi_t

