പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

'11 വനിതാ ജനപ്രതിനിധികളോട് ആദര സൂചകം''; സപ്ലൈകോയില്‍ 11 ദിവസത്തേക്ക് സാധനങ്ങള്‍ വിലക്കുറവില്‍



തിരുവനന്തപുരം: നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികളോട് ആദര സൂചകമായി മെയ് 11 മുതല്‍ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങള്‍ 11 ശതമാനം വിലക്കുറവില്‍ വനിതാ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ ലഭ്യമാക്കും.വനിതാ നേതൃത്വത്തെ ആദരിക്കുന്നതോടൊപ്പം സ്ത്രീകള്‍ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്കിനെയും ഉയർത്തി കാട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ട് പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോള്‍ഡ് ചായപ്പൊടി, ഹോട്ടല്‍ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കുറവില്‍ വനിതകള്‍ക്ക് 21 വരെ നല്‍കുക.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.