തളിപ്പറമ്പ്: ഓട്ടോറിക്ഷ ഡ്രൈവറെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മുയ്യം അടുക്കത്ത് താമസിക്കുന്ന തട്ടാന്‍ വളപ്പില്‍ ടി.വി.ഉബൈദ്(47)ആണ് മരിച്ചത്.
തളിപ്പറമ്പ് ഏഴാംമൈലില്‍ ഓട്ടോഡ്രൈവറാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് പുറകിലെ റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മാനസിക അസുഖം മൂലമുള്ള വിഷമത്തിലാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: ഹസീന.
മക്കള്‍: ഹര്‍ഷിത തസ്ലീമ, ആഷിക്(ഖത്തര്‍).
കബറടക്കം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുയ്യം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

