പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വായനക്കളരിയിൽ സമ്പൂർണസാക്ഷരതാ ചരിത്രം തേടി വിദ്യാർത്ഥികൾ

 


സംസ്ഥാനലൈബ്രറി കൗൺസിലിന്റെ വായനാക്കളരിയുടെ ഭാഗമായി കൊട്ടില കുമാരൻ മാസ്റ്റർ സ്മാരക  റഫറൻസ് ലൈബ്രറി വിദ്യാർത്ഥികൾക്ക് വേണ്ടി  സമ്പൂർണസാക്ഷരതാ ചരിത്രാന്വേഷണവുമായി ബന്ധപ്പെട്ട് മുഖാമുഖം സംഘടിപ്പിച്ചു.

പ്രമുഖ സാക്ഷരതാ പ്രവർത്തകനും കാൻ ഫെഡ് സംസ്ഥാന വൈസ് ചെയർ മാനും ശാസ്ത്ര ഡയരരക്ടറുമായ വി. ആർ. വി ഏഴോം മുഖ്യാതിഥിയായി. ആദ്യ കാല സാക്ഷര താപ്രവർത്തക എം.വി. സരള അദ്ധ്യക്ഷതവഹിച്ചു.

 ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവും വായനശാലാ സിക്രട്ടരിയുമായ എ.നാരായണൻ മാസ്റ്റർ, വായനശാലാ പ്രസിഡണ്ട് വി.വി. പ്രകാശൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

ലോക രാഷ്ട്രങ്ങളിൽ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി നടന്ന സംഘടിത സാക്ഷരതാ പ്രവർത്തനങ്ങൾ, ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും നടന്ന സാക്ഷരതാ വയോജന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ഏഴോത്തും ഇതര ജില്ലകളിലും ആദ്യ കാലങ്ങളിൽ നടന്നിരുന്ന കാൻ ഫെഡിന്റെ ജനകീയ സാക്ഷരതാ സംരംഭങ്ങൾ, കോട്ടയം നഗര സമ്പൂർണ സാക്ഷരത, എറണാകുളം സാക്ഷരത, അക്ഷര കേരളം പദ്ധതി, തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ശാസ്ത്രയുടെ  പി.ടി.ബി.സമാരക ആഗോള ബാലശാസ്ത്ര പരീക്ഷ, തുടങ്ങി വിവിധ  മേഖലകളിലൂടെ കുട്ടികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് വി.ആർ.വി. ഏഴോമും ബാലശാസ്ത്ര പരീക്ഷയുടെ പ്രധാന സഹകാരികൂടിയായ എ.നാരായണൻ മാസ്റ്റരും ചേർന്ന് മറുപടി നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.