പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാന ഐഎംഎ അത്‌ലറ്റിക് മീറ്റ്: ഓവറോള്‍ കിരീടം കണ്ണൂരിന്

 


                                        

                                                               

ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐഎംഎ) കണ്ണൂരില്‍ സംഘടിപ്പിച്ച സംസ്ഥാന അത്ലറ്റിക് മീറ്റില്‍ ആതിഥേയരായ കണ്ണൂർ ജില്ലയ്ക്ക് ഓവറോള്‍ ചാന്പ്യൻഷിപ്പ്.

ആലപ്പുഴ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. പാലക്കാടിനാണ് നാലാം സ്ഥാനം. 14 ജില്ലകളില്‍ നിന്നായി മുന്നൂറോളം ഐഎംഎ അംഗങ്ങള്‍ പങ്കെടുത്തു. നാല് വ്യത്യസ്ത പ്രായ പരിധി വിഭാഗങ്ങളിലായി 20 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.

പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായികമേള ഐഎംഎ സൗത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. സുദീപ്, സംസ്ഥാന സ്പോർട്സ് കമ്മിറ്റി കണ്‍വീനർ ഡോ. അരുണ്‍ ജി. നായർ, കണ്ണൂർ ജില്ലാ കമ്മിറ്റി ചെയർപേഴ്സണ്‍ ഡോ. മിനി ബാലകൃഷ്ണൻ, കണ്‍വീനർ ഡോ. ലത മേരി ജോസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഡോ. അരുണ്‍ ശങ്കർ, കണ്‍വീനർ ഡോ. ഷാക്കിർ, കണ്ണൂർ ബ്രാഞ്ച് സെക്രട്ടറി ഡോ. ലത രാജീവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനത്തില്‍ ബോഡി ബില്‍ഡറും ചലച്ചിത്രനടനുമായ കൃഷ്ണൻ നന്പ്യാർ മുഖ്യാതിഥിയായിരുന്നു. മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ ഡോ. സുരേന്ദ്ര ബാബു, ഡോ. ശശിധരൻ, ജില്ലാ ഭാരവാഹികളായ ഡോ. ഗ്രിഫിൻ, ഡോ. രഞ്ജിത്ത്, ഡോ. മധുസൂദനൻ, ഡോ. എം.വിനായക് , ഡോ. പ്രസിൻ, ഡോ. ജിജേഷ്, ഡോ. സബ്ന എന്നിവർ പങ്കെടുത്തു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.