പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന്; എ പ്ലസുകാരുടെ എണ്ണം കുറയാന്‍ സാധ്യത

 



തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിക്കും.

4.17 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേല്‍ക്കും മുമ്പ് പ്രഖ്യാപിക്കാന്‍ കെ.പി.സി.സി നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാനാണ് സാധ്യത.

4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.