പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

SSLC പരീക്ഷ ഫലപ്രഖ്യാപനം 15 ന് തന്നെ; മന്ത്രിയില്ലാതെ പ്രഖ്യാപനം നടത്തും

 


എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം 15 ന് തന്നെയുണ്ടാകും. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രി ഇല്ലാതെയായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാകുക. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് ഫലപ്രഖ്യാപനം നടത്തും.

ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. മന്ത്രിസഭയിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വവും വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു എന്നാണ് വിവരം.

മെയ് 15 ന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.കോണ്‍ഗ്രസിന്റെ മന്ത്രിസഭ രൂപീകരണം വൈകിയതോടെയാണ് ഫലപ്രഖ്യാപനത്തില്‍ അവ്യക്തതകള്‍ നിഴലിച്ചത്. മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എന്നീ പോസ്റ്റുകളില്‍ ആളില്ലാതായതോടെ ആര് പ്രഖ്യാപിക്കും എന്നതും ആശങ്കയായി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. എസ്എസ്എല്‍സി ഫലം അറിയാന്‍ കാലതാമസം ഉണ്ടായാല്‍ അത് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അഡ്മിഷനെ അടക്കം ബാധിക്കുമെന്ന് കണക്കുകൂട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.