ശബരിമല:ഇടവമാസ പൂജകൾക്കായി തുറന്ന ശബരിമല ധർമശാസ്താ ക്ഷേത്രനട, ചടങ്ങുകൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 10ന് അടയ്ക്കും.
26ന്റെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് 25ന് വിണ്ടും തുറക്കും. ഇക്കാലയളവിൽ ശബരിമല ദർശനം നടത്താൻ വെർച്വൽ വെബ്സൈറ്റായ www.sabarimalaonline.org വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

