പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ശബരിമല സ്വര്‍ണ്ണക്കൊള്ള: 'കട്ടിളപ്പാളികള്‍ മാറ്റിയില്ല, തട്ടിയെടുത്തത് പൂശിയ സ്വര്‍ണ്ണം‌ മാത്രം': എസ്‌ഐടിക്ക് നിര്‍ണ്ണായക പരിശോധന ഫലം

 



ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണ്ണായക പരിശോധന ഫലം എസ്‌ഐടിക്ക്. കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നും കണ്ടെത്തല്‍.

ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോർട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. റിപ്പോർട്ട് എസ്‌ഐടി കൊല്ലം കോടതിയില്‍ സമർപ്പിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കാനും നീക്കം.

ദ്വാരപാലക പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചത്. കാലപഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ VSSC യില്‍ സ്വർണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയിരുന്നത്.

ശാസ്ത്രീയ പരിശോധനാ ഫലമാണ് കോടതിയില്‍ നിർണായകമാകുക. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളില്‍ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.