പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം; നിര്‍ണായക പരീക്ഷ ബോര്‍ഡ് യോഗം ഇന്ന്

 


                               

എസ്‌എസ്‌എല്‍സി പരീക്ഷ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്. പരീക്ഷ കമ്മീഷണറായ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്.

ഡയറക്ടറെ കൂടാതെ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, രണ്ട് വിഷയ വിദഗ്ധർ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

പരീക്ഷാഫലം പതിനഞ്ചാം തീയതി തന്നെ പ്രഖ്യാപിക്കാൻ കഴിയുമോ എന്ന കാര്യം യോഗം ചർച്ച ചെയ്യും. പുതിയ സർക്കാർ അധികാരമേറ്റെടുക്കാത്തത് കൊണ്ട് തന്നെ ഫലപ്രഖ്യാപനം എന്ന് നടക്കും എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച്‌ ഒരു നിർദ്ദേശവും വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുമില്ല. ഫലപ്രഖ്യാപനം പറഞ്ഞ തീയതിയില്‍ തന്നെ നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ വിദ്യാർഥി അധ്യാപക സംഘടനകളും രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്.

തർക്കങ്ങളും പ്രശ്നങ്ങളും കഴിഞ്ഞ് ഇതുവരേയും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനോ മുഖ്യമന്ത്രിയെ തീരുമാനിക്കാനോ കഴിഞ്ഞിട്ടില്ല. ഇതാണ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇതുവരേയും സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിൻ്റെ കാരണം. ഇതിൻ്റെ പശ്ചാത്തലിത്തിലാണ് സർക്കാർ സംവിധാനങ്ങള്‍ ഉള്‍പ്പെടെ അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.