കണ്ണൂർ: വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.
അടുത്ത ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിനും കേരള തീരത്തോട് ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്.
ഇതിൻ്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ അൻപത് കിലോ മീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
⭕⭕⭕⭕⭕⭕
🪀 *പ്രാദേശിക വാർത്തകൾ തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻
https://chat.whatsapp.com/CKLZVzlXjkY8cH9cM3cy81?mode=ac_c

