സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മാന്നാർ കടലിടുക്കിലും സമീപ്രദേശങ്ങളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് വേനല്‍മഴ ശക്തിപ്പെട്ടത്.
അടുത്ത ദിവസങ്ങളിലും മഴ തുടരും. മധ്യ,തെക്കൻ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കടുത്ത ചൂടിന് കുറവുണ്ടാകും.

