പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരുന്ന് തട്ടിപ്പ് സമഗ്ര അന്വേഷണം വേണം എന്‍.ജി.ഒ.എ

 


പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിലെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.

കടന്നപ്പള്ളി സര്‍വീസ് ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ നീതി സ്റ്റോറില്‍ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

സാധാരണക്കാരായ പാവപ്പെട്ട രോഗികളുടെ ഇന്‍ഷുറന്‍സ് ക്ലെയിം ബില്ലുകളിലാണ് ഈ വന്‍ ക്രമക്കേടും വെട്ടിപ്പും നടന്നിരിക്കുന്നത്.

രോഗികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും മരുന്നുകളും ചോര്‍ത്തി കോടികള്‍ തട്ടിയെടുക്കുന്ന ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണെമെന്നാവശ്യപ്പെട്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി.

പാവപ്പെട്ട രോഗികളുടെ പണം തട്ടിയെടുത്തവര്‍ ആരായാലും അവരെ ഉടന്‍ പുറത്തുകൊണ്ടുവരിക, മെഡിക്കല്‍ നീതി സ്റ്റോറിലെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുക. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും മാഫിയകള്‍ക്കുമെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കുക, ആരോഗ്യമേഖലയെ തകര്‍ക്കുന്ന ഇത്തരം പകല്‍ക്കൊള്ളകള്‍ക്കെതിരെ പൊതുസമൂഹം ഒന്നടങ്കം പ്രതികരിക്കമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ പ്രസിഡന്റ് യു.കെ.മനോഹരന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.