കണ്ണൂർ: പുതിയ അധ്യയന വർഷത്തെ പ്ലസ് വൺ അപേക്ഷ നാളെ തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങും.
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്.
വി.എച്ച്.എസ്.ഇ സ്കൂളിൽ 33,000 സീറ്റും കൂടാതെ പോളി ടെക്നിക്കുകളിലും ഐ ടി ഐ കളിലുമായി 30,545 സീറ്റുമുണ്ട്.

