കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്.യുവതിയുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. കാറിനുണ്ണില്‍ ഒരു കുപ്പിയില്‍ പെട്രോള്‍ ഉണ്ടായിരുന്നതായി പൊലിസ്. മരിച്ച സോന പെട്രോള്‍ പമ്പില്‍ കയറി ഒരു കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.
കാറിനുള്ളില്‍ ഒരു ദ്രാവകം ഉണ്ടായിരുന്നതായി ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. അത് പെട്രോള്‍ ആണ് എന്ന് പോലീസ് സ്ഥിരീകരിക്കുകയാണ്. ഇത് സ്ഥിരീകരിച്ചതോടെയാണ് പെട്രോള്‍ ആരാണ് വാങ്ങിയത് എന്നറിയാൻ സമീപത്തെ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ആ പരിശോധനയില്‍ ഒരു യുവതി കന്നാസില്‍ പെട്രോളുമായി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുകയും അത് സോനാ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുകയുമായിരുന്നു.
സോനയും ഭർത്താവ് റിജിൻ ലാലും തമ്മില്‍ വലിയ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. അപകട ദിവസം സോനയുടെ വീട്ടില്‍ നിന്നും റിജൻ ലാലിൻറെ വീട്ടിലേക്ക് ഇവർ പോയത് മൂന്ന് മണിക്കൂറോളം നേരം സമയമെടുത്താണ് . വെറും അര മണിക്കൂറുകൊണ്ട് എത്തേണ്ടിടത്താണ് മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് എത്തിയത് എന്നാണ് പൊലീസിന് കിട്ടിയ വിവരം. ആ സമയത്തിനിടയ്ക്ക് എന്താണ് സംഭവിച്ചത് എന്നുള്ള വിവരം പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

