പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധം; പുതിയ ഫോമുകള്‍ പ്രാബല്യത്തില്‍

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പ് വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഇനി മുതല്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധം. 2026ലെ ഇന്‍കം ടാക്‌സ് വകുപ്പ് ചട്ടങ്ങള്‍ പ്രകാരമാണ് പുതിയ നിര്‍ദേശം. നിക്ഷേപം, പണം പിന്‍വലിക്കല്‍, പുതിയ അക്കൗണ്ട് തുറക്കല്‍ തുടങ്ങി പ്രധാന ഇടപാടുകള്‍ക്കൊക്കെ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം. പാന്‍ ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ ഫോം 97 പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. മുന്‍പ് ഉപയോഗിച്ചിരുന്ന ഫോം 60നു പകരമായാണ് പുതിയ ഫോം കൊണ്ടുവന്നത്. അപേക്ഷകന്റെ വ്യക്തിവിവരങ്ങള്‍, ഇടപാടിന്റെ സ്വഭാവം, തുക എന്നിവ ഇതില്‍ ഉള്‍പ്പെടുത്തണം.

ടിഡിഎസ് ഒഴിവാക്കാന്‍ പുതിയ ഫോം നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയ്ക്ക് ടിഡിഎസ് ഒഴിവാക്കാന്‍ ഉപയോഗിച്ചിരുന്ന ഫോം 15ജി, 15എച്ച് എന്നിവയ്ക്ക് പകരം ഇനി ഫോം 121 ഉപയോഗിക്കണം. വരുമാനം നികുതി പരിധിക്ക് താഴെയുള്ളവര്‍ ഓരോ സാമ്പത്തിക വര്‍ഷവും ഈ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്. സമര്‍പ്പിച്ച ഫോമുകള്‍ പോസ്റ്റ് ഓഫിസുകള്‍ ഏഴു വര്‍ഷം വരെ സൂക്ഷിക്കും. പാന്‍ നല്‍കേണ്ട സാഹചര്യങ്ങള്‍:

പുതിയ അക്കൗണ്ട് തുറക്കുമ്പോള്‍ (എസ്ബി, ആര്‍ഡി, ടിഡി, എംഐഎസ്) നിക്ഷേപം നടത്തുമ്പോള്‍ പണം പിന്‍വലിക്കുമ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുമ്പോഴും പുതുക്കുമ്പോഴും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനും നികുതി ചട്ടങ്ങള്‍ കര്‍ശനമാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.