പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണുരാജ് ചുമതലയേറ്റു

 


കണ്ണൂർ: കണ്ണൂർ ജില്ലയുടെ പുതിയ കളക്ടറായി പി. വിഷ്ണുരാജ് ചുമതലയേറ്റു. കളക്ടറേറ്റിലെ ചേംബറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ച് സ്ഥാനമൊഴിയുന്ന കളക്ടർ അരുൺ കെ. വിജയനിൽ നിന്നും അദ്ദേഹം ചുമതലകൾ ഏറ്റുവാങ്ങി.

വ്യവസായ വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന പി. വിഷ്ണുരാജിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ കണ്ണൂർ ജില്ലാ കളക്ടറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സ്ഥാനമൊഴിയുന്ന കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സർക്കാർ നിയമിച്ചിട്ടുണ്ട്. പരസ്പരം ചുമതലകൾ കൈമാറിയാണ് ഇരുവരും പുതിയ പദവികളിലേക്ക് കടക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.