പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

‘പവർകട്ടല്ല, ചിലപ്പോൾ പവർ ഫെയിലിയർ ഉണ്ടാകാം; കുറച്ച് ദിവസം കൂടി ജനങ്ങൾ സഹകരിക്കണം’: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 



തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഔദ്യോഗികമായി പവർകട്ട് ഏർപ്പെടുത്തിയിട്ടില്ലെന്നും, എന്നാൽ ചില സമയങ്ങളിൽ അപ്രതീക്ഷിതമായ പവർ ഫെയിലിയർ (വൈദ്യുതി തടസ്സം) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പുതിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

നിലവിലുള്ള പ്രതിസന്ധികൾ മറികടക്കാൻ കെ.എസ്.ഇ.ബി ശ്രമിച്ചുവരികയാണ്. എങ്കിലും കുറച്ച് ദിവസങ്ങൾ കൂടി ഈ പ്രയാസം തുടരാൻ സാധ്യതയുണ്ട്. അതിനാൽ ഈ സാഹചര്യത്തിൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. യു.ഡി.എഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം വിശദീകരണം നൽകിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.