കണ്ണൂർ : തളിപ്പറമ്പ്, പഴയങ്ങാടി, പറശ്ശിനിക്കടവ് ഭാഗത്തുനിന്നു കണ്ണൂരിലേക്കു വരുന്ന ബസുകൾ, സ്റ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ പുതിയ സ്റ്റാൻഡിലേക്ക് തിരിച്ചു വിടാൻ നടപടി. ഇതിനായി കണ്ണൂർ കോർപറേഷൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ആർടിഒയെ ചുമതലപ്പെടുത്തി. നിലവിൽ ഈ റൂട്ടിൽ നിന്നുള്ള ബസുകൾ കാൽടെക്സ് ട്രാഫിക് സിഗ്നൽ സർക്കിൾ വഴി കലക്ടറേറ്റിനു മുൻവശം കടന്ന് താവക്കരയിലൂടെയാണ് പുതിയ സ്റ്റാൻഡിലേക്ക് എത്തുന്നത്.

