പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ ആലക്കോട് പിതാവിനെ വെട്ടി പരുക്കേൽപിച്ച് മകൻ ജീവനൊടുക്കി.

 


ആലക്കോട് : തേർത്തല്ലി പെരിങ്ങാലയിൽ പിതാവിനെ വെട്ടി പരുക്കേൽപിച്ച് മകൻ ജീവനൊടുക്കി. കൊന്നങ്കൽ രാഘവനാ(79) ണ് വെട്ടേറ്റത്. മകൻ സുനിലാണ് ജീവനൊടുക്കിയത്. വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.

ഞരമ്പ് മുറിച്ചാണ് സുനിൽ ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായിപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.