പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അമ്മയെ കഴുത്തറത്തു കൊന്ന കേസ്; പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

 


കേളകം: അമ്മയെ കഴുത്തറത്തു കൊന്ന മകൻ ക്രിസ്റ്റിയെ കൊളക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്ത് പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്നും തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പേരാവൂർ ഡി.വൈ.എസ്‌.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്‌.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച മൂന്നരയോടെ തെളിവെടുപ്പിനായി എത്തിയത്. ഏപ്രിൽ 24ന് ന്രാത്രി കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തുന്ന താന്നിക്കുന്നിലെ തങ്കച്ചന്‍റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

എസ്.ഐമാരായ മുഹമ്മദാലി, റോബിൻസൺ, സി.വി.ഗംഗാധരൻ, എ.എസ്. ഐമാരായ സിജു ജോണി കെ .ശ്രീജിത്ത്, റംലാബീവി, വികാസ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർ എം.വി.ജിജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ നിധിൻ ചാക്കോ, രജനി രാജ് എന്നിവരടങ്ങിയകനത്ത പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. കേസിൽ കൂത്ത്പറമ്പ്ഒന്നാം ക്ലാസ് ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കേളകം പോലീസ് പ്രതിയെ കണ്ണൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യൽ

നടത്തിയ ശേഷമാണ് കൊളക്കാട് കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അമ്മയെ കഴുത്തറുത്ത് കൊന്ന മുറിയിലെത്തിയ മകൻ യാതൊരു കൂസലുമില്ലാതെയാണ് കുറ്റസമ്മതത്തോടെ പോലീസിന് മുമ്പിൽ കുറ്റകൃത്യം വിവരിച്ചത്. കട്ടിലിൽ അമ്മയെ അറുത്ത് കൊന്ന രീതിയും പ്രതി പോലീസിനോട് വിവരിച്ചു. മഹിളാ മോർച്ചജില്ല കമ്മിറ്റിയംഗമായിരുന്നു കൊല്ലപ്പെട്ട ഗീതമ്മ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.