പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍കാല സുരക്ഷാ പരിശോധന മെയ് 20നും 23നും

 


                                                                                                   

കണ്ണൂർ:പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 20, 23 തീയ്യതികളില്‍ സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍കാല പൂര്‍വ സുരക്ഷാ പരിശോധന സംഘടിപ്പിക്കുന്നു.

ഇരിട്ടി ഉപമേഖലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന മെയ് 20ന് ഇരിട്ടി ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. മെയ് 23ന് മട്ടന്നൂര്‍ എസ്.എഫ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മട്ടന്നൂര്‍ ഉപമേഖലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന.


*നിര്‍ദേശങ്ങള്‍*


▪️ഇരു കേന്ദ്രങ്ങളിലും അന്നേ ദിവസം രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 11.30 നുള്ളില്‍ പൂര്‍ത്തിയാക്കണം.


▪️ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും വാഹന ജീവനക്കാരും നിശ്ചിത സമയത്തുതന്നെ വാഹനങ്ങള്‍ പരിശോധനയ്ക്കായി എത്തിക്കണം.


▪️ ടയറുകളുടെ ഗുണനിലവാരം, വൈപ്പര്‍, ബ്രേക്ക് സംവിധാനം, എമര്‍ജന്‍സി എക്‌സിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഫയര്‍ എക്സ്റ്റിംഗുഷര്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം വാഹനങ്ങള്‍ ക്യാമ്പില്‍ എത്തിക്കേണ്ടത്.


പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്ന വാഹനങ്ങള്‍ക്ക് മാത്രമേ പുതിയ അധ്യയന വര്‍ഷം സര്‍വീസ് നടത്തുന്നതിനായുള്ള അനുമതി ലഭിക്കൂ. എല്ലാ സ്‌കൂള്‍ മാനേജ്മെന്റുകളും വാഹന ജീവനക്കാരും ഈ സുരക്ഷാ യജ്ഞവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.