പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ ജില്ലയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ എക്സൈസ് പിടിയിൽ

 


തളിപ്പറമ്പ് എക്സൈസ് സംഘം 66.224 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു; ഇവരിൽ സി. അബ്ദുൽ ഫത്താഹ്, എം.പി. നിഹാൽ എന്നിവർ തളിപ്പറമ്പ്,  ചൊറുകളത്തുള്ളവരാണ് . രാത്രികാല പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ലഹരിമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ എന്നും, തുടക്കത്തിൽ ചില്ലറ വിൽപ്പന നടത്തിയ ഇവർ പിന്നീട് മൊത്തക്കച്ചവടക്കാരായി മാറിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.