തളിപ്പറമ്പ :വില്പനക്കായി എത്തിച്ച മാരക ലഹരി മരുന്നായ എംഡി എം എയുമായി യുവതിയേയും യുവാവിനെയും ലോഡ്ജിൽ വെച്ച് എക്സൈസ്സ് സംഘം പിടികൂടി. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്‌മാൻ (33), കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാൻ (23) എന്നിവരെയാണ്
ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.1 ഗ്രാം എംഡി എം എയുമായി അറസ്റ്റിലായത്. ടൗണിലെ ലോഡ്ജ് മുറിയിൽ താമസിച്ചു മയക്കുമരുന്നു വ്യാപാരം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ എംഡി എം എയുമായി അറസ്റ്റിലായത്.
എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ അസീസ്., ബിജു വിവി ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഉല്ലാസ് ജോസ്, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരും ഉണ്ടായിരുന്നു
പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

