പഴയങ്ങാടി: റെയിൽവേ സ്റ്റേഷനു സമീപം തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. രാമന്തളി കുരിശുമുക്ക് പച്ച മംഗലത്ത് പടിഞ്ഞാറെ വീട്ടിൽ പ്രകാശൻ (48) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് ബെംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് തട്ടിയത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

