പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

 


കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ നെടുംപൊയിൽ-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം. വയനാട്ടിൽ നിന്നും പാൽചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരികെ നെടുംപൊയിൽ-പേരിയ ചുരം വഴി പോകണമെന്നും പോലീസ് അറിയിച്ചു. ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

*കൊട്ടിയൂർ വൈശാഖ മഹോത്സവം: വിശേഷ ദിവസങ്ങൾ*


മെയ് 28 വ്യാഴം: നെയ്യാട്ടം

മെയ് 29 വെള്ളി: ഭണ്ഡാരം എഴുന്നള്ളത്ത്

ജൂൺ അഞ്ച് വെള്ളി: തിരുവോണം ആരാധന

ജൂൺ ഏഴ് ഞായർ: ഇളനീർവെപ്പ്

ജൂൺ എട്ട് തിങ്കൾ: ഇളനീരാട്ടം, അഷ്ടമി ആരാധന

ജൂൺ 10 ബുധൻ: രേവതി ആരാധന

ജൂൺ 14 ഞായർ: രോഹിണി ആരാധന

ജൂൺ 16 ചൊവ്വ: തിരുവാതിര ചതുശ്ശതം

ജൂൺ 17 ബുധൻ: പുണർതം ചതുശ്ശതം

ജൂൺ 19 വെള്ളി: ആയില്യം ചതുശ്ശതം

ജൂൺ 20 ശനി: മകം കലം വരവ്

ജൂൺ 23 ചൊവ്വ: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ

ജൂൺ 24 ബുധൻ: തൃക്കലശാട്ട്

മെയ് 30ന് അർധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും ജൂൺ 20 മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.