കണ്ണൂർ: കണ്ണൂർ സിറ്റി സ്വദേശി മസ്കറ്റിൽ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. കുറുവ സബീനാസിൽ അമീറലി (33) ആണ് മരിച്ചത്.
മുസ്ലിം ലീഗ് എടക്കാട് നോർത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഹാജിയുടെയും മറിയംബിബിയുടെയും മകനാണ്. ഭാര്യ: മുർഷിദ.(കമ്പിൽ: കുമ്മായക്കടവ് ) ഏക മകൾ: മൂന്ന് വയസ്സുകാരി അംറ മറിയം.
സഹോദരങ്ങൾ: ഷഹീദ്, നൗഷാദ്, ഷരീഫ്, സബീന.

