പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെഎസ്ആര്‍ടിസി; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും

 


സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്ആര്‍ടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്‍ എംഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ 'ജെന്‍ഡര്‍ ടിക്കറ്റിംഗ്' സംവിധാനം പ്രാബല്യത്തില്‍ വരും. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക.

ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.