കൊച്ചി: പാചക വാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍.
വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയിൽ 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില.
തിരുവനന്തപുരത്ത് 3106, കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ് നിലവിലെ സിലിണ്ടർ വില. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

