കണ്ണൂർ: സംസ്ഥാനത്ത് മഴ കനത്തതോടെ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി.
പൊട്ടിവീണ ലൈനുകളുടെ അടുത്തേക്ക് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ തൊട്ടടുത്ത സെക്ഷൻ ഓഫീസിലോ അറിയിക്കുക.
മറ്റ് പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പരിലോ 9496 001 912 എന്ന വാട്സാപ് നമ്പരിലോ ബന്ധപ്പെടാം.

