പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഹജ്ജ്: കണ്ണൂരിൽ നിന്ന് ഇന്ന് രണ്ട് വിമാന സർവീസ്

 


മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച ഹാജിമാരുമായി രണ്ട് വിമാനങ്ങൾ പറന്നുയരും.

പുലർച്ചെ 3.30 നും രാത്രി 8.05 നുമാണ് വിമാനങ്ങൾ പുറപ്പെടുന്നത്. പുലർച്ചെയുള്ള വിമാനത്തിൽ മുഴുവനും വനിത തീർഥാടകരാണ്.

വ്യാഴം രാവിലെ 7.30നാണ് 350 തീർഥാടകരുമായി കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് വിമാനം പുറപ്പെട്ടത്. ശനി പകൽ 12.05 നാണ് അടുത്ത ഹജ്ജ് വിമാന സർവീസ്.

ആകെ 4,286 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. പതിമൂന്ന് സർവീസുകളാണ് ഫ്ലൈ അദിൽ എയർലൈൻസ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് നടത്തുക.


350 പേരെ ഉൾക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ച് 14 വരെയാണ് കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.