പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അങ്കണവാടികളില്‍ കുട്ടികളെ ഭയപ്പെടുത്തരുത്; ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

 


ആലപ്പുഴ: അങ്കണവാടി കുട്ടികളോട് മോശമായി പെരുമാറുന്നതും അവരെ ഭയപ്പെടുത്തുന്നതും വിലക്കി സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ഉത്തരവിറക്കി.കുട്ടികളുടെ ശാരീരികമോ മാനസികമോ ആയ അവസ്ഥകളെ പരിഹസിക്കരുതെന്നും ഇത് അവർക്ക് മാനസികാഘാതമുണ്ടാക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓരോ കുട്ടിയുടെയും വ്യക്തിപരമായ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് വേണം പരിചരണം നല്‍കാൻ. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള സംസാരമോ ക്രൂരമായ പെരുമാറ്റമോ ഒരു കാരണവശാലും അനുവദിക്കില്ല. അങ്കണവാടിയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കുടിവെള്ള ടാങ്കുകള്‍ കൃത്യസമയത്ത് വൃത്തിയാക്കണം.

കുട്ടികള്‍ക്ക് ശൗചാലയ പരിശീലനം നല്‍കണം. ടോയ്‌ലറ്റില്‍ പോകാൻ കുട്ടികള്‍ക്ക് പേടി തോന്നാത്ത സാഹചര്യം ഒരുക്കണം. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ രക്ഷിതാക്കളോട് സത്യസന്ധമായി പറയണം. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ ഉടൻ പരിഹരിക്കാൻ നടപടിയെടുക്കണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.