പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇനിയും മുകളിലേക്കോ… സ്വർണവില കൂടും, ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് കേന്ദ്രം; പുതുക്കിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ

 


സ്വർണവില ഇനിയും വർധിച്ചേക്കും. കേന്ദ്രം ഇറക്കുമതി തീരുവ കേന്ദ്രം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയരുക. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇതോടെ നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്വർണ്ണം വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവയാണ് പത്ത് ശതമാനം കേന്ദ്രം വർദ്ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്ക് മെയ് 13 അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ വരും. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങി വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവയാണ് വർദ്ധിപ്പിച്ചത്. വിദേശ നാണ്യം ലഭിക്കാനാണ് കേന്ദ്രത്തിന്റെ നടപടി.

സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം എന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് വില വർധന. നികുതി വർധന പ്രാദേശിക വിപണയിലും വില വർധിക്കാൻ കാരണമാകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.