പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇതിലും വലിയ വിലക്കയറ്റം സ്വപ്നത്തിൽ പോലുമില്ല… സ്വർണ വിലയിൽ വൻ കുതിപ്പ്; അറിയാം ഇന്നത്തെ വില

 


സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഈ വർഷം തുടക്കം മുതൽ ഉണ്ടായിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ലക്ഷത്തിന് മുകളിലായിരുന്നു സ്വർണവില. കഴിഞ്ഞ ദിവസങ്ങളിലും വിലയിൽ ഉണ്ടായത് വലിയ മാറ്റങ്ങളാണ്. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ സ്വർണ വിലയെ സാരമായി ബാധിച്ചു.

ഇന്നലെ 112920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. 14115 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിൻ്റെ വില. എന്നാൽ ഇന്നലെത്തെ ഒരു പവൻ്റെ വിലയിൽ നിന്നും വലിയ കുതിപ്പാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം പവന് 10200 രൂപയാണ് കൂടിയിരിക്കുന്നത്.

അതോടെ ഇന്ന് സ്വർണ വില 1,23,120 യായി. കേന്ദ്ര ​ഗവണമെൻ്റ് സ്വർണം വെള്ളി പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ ഉൾപ്പെടെ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സ്വർണ വില ഉയരാൻ ഇടയാക്കിയതെന്ന് വിദ​ഗ്ധർ പറയുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയും ഇതോടെയുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.