പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നിർമാണത്തിലെ അപാകത: പഴയങ്ങാടി പുഴയിലെ ഫ്ലോട്ടിങ് റസ്‌റ്ററന്റ് പൂട്ടി : 1.88 കോടി രൂപ ചെലവിൽ നിർമാണം; 3 മാസത്തിനുള്ളിൽ പൂട്ടി

 


പഴയങ്ങാടി ഉദ്ഘാടനം കഴിഞ്ഞ്  3 മാസത്തിനുള്ളിൽ പഴയങ്ങാടി പുഴയിലെ ഫ്ലോട്ടിങ് റസ്‌റ്ററന്റ് പൂട്ടി. നിർമാണത്തിലെ അപാ കതകൾ കാരണമെന്നു പരാതി. പാർക്കിങ് കേന്ദ്രത്തിലെ കുഴി, തുരുമ്പെടുത്ത പ്ലാറ്റ് ഫോം, ആടിയുലയുന്ന കൈവരി അങ്ങനെ പരാതികൾ കൂടിക്കൂടി വരുന്നതിനിടയിലാണ് കാരാറുകാരൻ ഫ്ലോട്ടിങ് റസ്റ്ററന്റിന് താഴിട്ടത്. നിർമാണത്തിലെ അപാകത ഡിടിപിസിഅധികൃതരെ അറിയിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന ആളുകളാണ് അപകടം കരാറുകാരന്റെശ്രദ്ധയിൽപ്പെടുത്തിയത്.

നിലവിലുളള അപകടഭീഷണി ഒഴിവാക്കിയാൽ മാത്രമേ ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നാണ് കരാറുകാരൻ്റെ ഭാഷ്യം. മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായാണ് 1.88 കോടി രൂപ ചെലവിൽ പഴയങ്ങാടി മുട്ടുകണ്ടി പുഴയിൽ ഫ്ലോട്ടിങ് റസ്റ്ററന്റ്ബോട്ട് റൈസ് ഗാലറി എന്നിവ നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയ ഫ്ലോട്ടിങ് റസ്റ്ററന്റ് രതിവേഗം നശിക്കുന്ന കാഴ്ചയാണ്. നിയമസഭാ തിരഞ്ഞെടുപ്പ്  പ്രഖ്യാപനത്തിന് മുൻപാണ് ഫെബ്രുവരി 17ന് ഇതിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയത്. ബുഫെ സെറ്റ്, അലങ്കാര പാത്രങ്ങൾ എന്നിവ ഉദ്ഘാടനവേളയിൽ ഫ്ലോട്ടിങ്ററന്റിൽ നിരനിരയായി വച്ചിരുന്നു.

ഇതിന്റെ റീൽസ് കണ്ട് ഇപ്പോഴും ഇവിടേക്ക് ആളുകൾ വരുന്നുണ്ട്. എന്നാൽ, ചായക്കട മാത്രമാണ് പൂട്ടുന്നതിന് തൊട്ടുമുമ്പ് വരെ പ്രവർത്തിച്ചത്. 80 ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനു ളള പ്ലാറ്റ്ഫോമാണ് ഇവിടെ ഒരുക്കിയത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് നിർമാണചുമതല. ഇടപെടൽ ഉണ്ടായില്ലെങ്കിൽ സർക്കാരിന്റെ കോടികളാണു വെള്ളത്തിലാകുക.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.