പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കും വീണ്ടും വിമാന സർവീസ് ആരംഭിച്ചു

 



മട്ടന്നൂർ:പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ നിർത്തിയ വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും വീണ്ടും സജീവമാകുന്നു.

കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദുബായിലേക്കുമുള്ള സർവീസ് വെള്ളിയാഴ്ച ആരംഭിച്ചു. കണ്ണൂരിൽ നിന്ന് ദോഹയിലേക്കും ദോഹയിൽ നിന്ന് കണ്ണൂരിലേക്കും ശനി, ഞായർ ഒഴികെയുള്ള അഞ്ച് ദിവസങ്ങളിലാണ് ഇൻഡിഗോയുടെ സർവീസ്.

കണ്ണൂരിൽ നിന്ന് വൈകിട്ട് 4.10ന് പുറപ്പെട്ട് 5.55ന് ദോഹയിൽ എത്തും. അവിടെ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന വിമാനം പകൽ 2.50ന് കണ്ണൂരിൽ എത്തും.

കണ്ണൂരിൽ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്തും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.10ന് പുറപ്പെടുന്ന വിമാനം 11.35ന് ദുബായിൽ എത്തും.

ദുബായിൽ നിന്ന് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ 12.50ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.25 ന് കണ്ണൂരിൽ എത്തും. ചൊവ്വ പുലർച്ചെ 5.35ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം എട്ടിന് ദുബായിൽ എത്തും. ദുബായിൽ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് പകൽ 2.35ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും മെയ് എഴിന് സർവീസ് തുടങ്ങും.

വ്യാഴം, ശനി ദിവസങ്ങളിൽ എയർ ഇന്ത്യയാണ് സർവീസ് നടത്തുക. രാത്രി 8.45ന് പുറപ്പെട്ട് 10.35ന് ബഹ്റൈനിൽ എത്തും. തിരികെ രാത്രി 11.35ന് പുറപ്പെട്ട് രാവിലെ 6.40ന് കണ്ണൂരിൽ എത്തും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.