കണ്ണൂർ: ഇരിട്ടി കോളയാടിൽ പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഫ്ലെക്സ് ബോർഡ്. നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് ഫ്ലെക്സ് ബോർഡ് വച്ചത്.
കോളയാട് ഈരായികൊല്ലിയിലാണ് ബോർഡ് വച്ചത്. 'പാർട്ടിയാണ് വലുത് നേതാക്കളല്ല' എന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത്. പി. ജയരാജൻ്റെയും എം. സ്വരാജിൻ്റെയും ചിത്രങ്ങളും ഫ്ലെക്സിലുണ്ട്.
നയിക്കാൻ ഇവരുണ്ടെങ്കിൽ കൂടെ ഞങ്ങളും ഉണ്ടെന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
അതേസമയം, കണ്ണൂർ കാൾടെക്സിൽ കെ.സി. വേണുഗോപാലിൻ്റെ പേരിലും ഫ്ലെക്സ് ഉയർന്നു. നയിച്ചവൻ നായകൻ എന്നാണ് ഫ്ലെക്സിലുള്ളത്. റിയൽ ലീഡർ എന്നും വിശേഷണമുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്.

