പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പനി വർധിക്കുന്നു.ഡെങ്കി ബാധിതർ 237

 


             

                              

കണ്ണൂർ: മഴ തുടങ്ങിയതോടെ ജില്ലയിൽ പനി പടരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർധന.

42,376 പേരാണ്‌ പനി ബാധിച്ച്‌ ചികിത്സ തേടിയത്‌. 692 പേർ കിടത്തി ചികിത്സയും തേടി. നിലവിൽ ജില്ലയിൽ 237 ഡെങ്കി കേസുകളാണ്‌ റിപ്പോർട്ട് ചെയ്‌തത്. മൂന്ന്‌ മരണവുമുണ്ട്‌.

ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ മാങ്ങാട്ടിടം പഞ്ചായത്തിലാണ്‌. 22 കേസുകൾ. അഴീക്കോട്‌, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളിലാണ്‌ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌.

കണ്ണൂർ കോർപ്പറേഷനിൽ 17, ചെങ്ങളായി 12, ചപ്പാരപ്പടവ്‌ 12, മട്ടന്നൂർ നഗരസഭ 11, പിണറായി 10, വേങ്ങാട്‌ 9, തലശേരി നഗരസഭ 8, ആറളം 8, ഉളിക്കൽ 7 എന്നിങ്ങനെയാണ്‌ ജില്ലയിൽ മറ്റു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌.

ഇടവിട്ടുള്ള മഴ ഡെങ്കി കേസുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്‌. വീട്ടിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലയെന്ന്‌ ഉറപ്പ് വരുത്തണം. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യണം.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.