തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫിന്റെ ശക്‌തമായ തേരോട്ടം. 101 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന് വ്യക്‌തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. 38 സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ഒരു സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. 13 മന്ത്രിമാരും പിന്നിലാണ്. റോഷി അഗസ്‌റ്റിൻ, വിഎൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒആർ.കേളു, വി. ശിവൻകുട്ടി, വീണാ ജോർജ്, അബ്‌ദുറഹ്‌മാൻ, എംബി. രാജേഷ്, ജെ. ചിഞ്ചുറാണി, എകെ. ശശീന്ദ്രൻ. പി. പ്രസാദ് എന്നിവർ പിന്നിലാണ്.
യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. നേമത്ത് രാജീജ ചന്ദ്രശേഖർ ലീഡ് നിലനിർത്തുകയാണ്. പത്ത് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്‌മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. അത് ഫലവത്തായിരിക്കുകയാണ്. എന്നാൽ, മൂന്നാംതവണയും ഭരണം നിലനിർത്താമെന്ന എൽഡിഎഫിന്റെ ആത്‌മവിശ്വാസം പൊലിഞ്ഞു.

