പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാസപ്പിറവി ദൃശ്യമായില്ല: ബലിപെരുന്നാൾ മെയ് 28 ന്

 


ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയും അറിയിച്ചു. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മെയ് 18 (തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നും ആണ് അറിയിച്ചിരിക്കുന്നത്.

സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.